മാനന്തവാടി:തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ രാത്രികാല വാഹന പരിശോധനയിൽ 2.10 ഗ്രാം ചരസ് പിടികൂടി. ചരസ് കടത്തിയ ബോംബെ സ്വദേശിയും, കോഴിക്കോട് ഐ.ഐ.എം വിദ്യാർത്ഥിയുമായ ജുഗൽ ഹിതേഷ് ഷാ (25) എന്നയാളെ അറസ്റ്റ് ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ ബാബു മൃദുൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനോഷ് പി.ആർ,അനൂപ്.ഇ, ഷാഫി. ഒ, അനിൽ. എ,എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ മാനന്തവാടി ജെ.സി.എം.എഫ് കോടതിയിൽ ഹാജരാക്കി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.