20 April 2024, Saturday

Related news

December 16, 2023
September 4, 2023
May 11, 2023
May 10, 2023
April 28, 2023
March 27, 2023
March 6, 2023
April 30, 2022
April 11, 2022
March 23, 2022

ഡെങ്കിയെ നേരിടുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയമെന്ന് ഐഎംഎ

Janayugom Webdesk
ലഖ്‌നൗ
September 15, 2021 3:21 pm

കോവിഡിനു പുറമെ ഡെങ്കി, വൈറല്‍ പനികള്‍ വ്യാപിച്ച ഉത്തര്‍പ്രദേശില്‍ സാഹചര്യം വളരെ മോശമാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് പുതുക്കിയ വിവരം കൈമാറുന്നില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഡെങ്കിപ്പനി നേരിടുന്നതില്‍ യുപി സര്‍ക്കാരിന്‌റെ ഭാഗത്തുനിന്നുള്ളത് ഗുരുതരമായ പിടിപ്പുകേടാണെന്ന് ഐഎംഎ ആഗ്ര പ്രസിഡൻ്‍റ് രാജീവ് ഉപാധ്യായ് പറഞ്ഞു.

യുപിയിലെ പ്രയാഗ് രാജ് ജില്ലയില്‍ 97 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഇനിയും കേസുകള്‍ ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രയാഗിനുപുറമെ മറ്റുപല ജില്ലകളിലും സ്ഥിതി മോശമെന്നാണ് വിവരം. ഫിറോസാബാദില്‍ 1,200 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഐഎംഎ യുപി സര്‍ക്കാരിന്‌റെയും ആരോഗ്യവകുപ്പിന്‌റെയും പ്രവര്‍ത്തനങ്ങളില്‍ ആശങ്കപ്രകടിപ്പിച്ചത്.

അതിനിടെ യുപി സര്‍ക്കാരിനെ കഴിഞ്ഞദിവസവും പ്രധാനമന്ത്രി നരേന്ദ്രമോഡി പുകഴ്ത്തിയിരുന്നു. കോവിഡ് 19നെയും മറ്റുപകര്‍ച്ചവ്യാധികളെയും നേരിടുന്നതില്‍ യുപി സര്‍ക്കാര്‍ മികച്ചപ്രവര്‍ത്തനമാണ് നടത്തുന്നതെന്നായിരുന്നു മോഡിയുടെ പ്രസ്താവന. എന്നാല്‍ യുപിയുടെ വിവിധ മേഖലകളില്‍ നിന്ന് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
eng­lish summary;IMA says UP gov­ern­ment fails to tack­le dengue
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.