കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം രോഗികൾക്കൊപ്പം സൂക്ഷിച്ച് ആശുപത്രി അധികൃതർ. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലാണു സംഭവം.
മുപ്പതോളം കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിലാണു മൃതദേഹം സൂക്ഷിച്ചത്. രോഗിയുടെ തൊട്ടടുത്ത കട്ടിലിൽ കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ മൃതദേഹം കിടത്തിയിരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു മോർച്ചറിയിലേക്കു മാറ്റണമെന്നാണ്. കോവിഡ് രോഗികൾ നിറഞ്ഞ വാർഡിൽ അഞ്ചു മണിക്കൂറിലേറെ മൃതദേഹം കിടത്തിയതായി പരാതിയുണ്ട്.
മൃതദേഹം വാർഡിൽനിന്നു മാറ്റുന്ന സമയത്ത് ആരോ പകർത്തിയ ചിത്രമായിരിക്കാം പ്രചരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പരാതി ഉയർന്നതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.