ആഗോള സമ്പദ്ഘടന വൻ വെല്ലുവിളി നേരിടുന്നതായി രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജിവ. സമ്പദ്ഘടനയിൽ അസമത്വവും സാമ്പത്തിക അസ്ഥിരതയും വലിയ പ്രതിസന്ധിയിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
വാഷിങ്ടണിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഇക്കണോമിക്സിൽ സംസാരിക്കവെയാണ് ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 1920കളിലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ലോകം ഇപ്പോൾ പോകുന്നത്. 1929ൽ വിപണി വലിയ തകർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഇതേ സ്ഥിതിയാണ് ഇപ്പോൾ ഉടലെടുത്തിട്ടുള്ളത്.
രാജ്യങ്ങൾ തമ്മിലുള്ള അസമത്വങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇല്ലാതായിരിക്കുന്നു. എന്നാൽ രാജ്യങ്ങൾക്കുള്ളിൽ തന്നെയുള്ള അസമത്വം വർധിച്ചിരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിൽ സമ്പത്തിന്റെ സിംഹഭാഗവും പത്ത് ശതമാനത്തിന്റെ പക്കലാണ്. പകുതി ജനതയും സാമ്പത്തികമായി താഴെത്തട്ടിലാണെന്നും അവർ ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹകരണ‑വികസന സംഘടനയുടെ പരിച്ഛേദമാണ് ബ്രിട്ടനെന്നും അവർ കൂട്ടിച്ചേർത്തു. ഇവിടെ വരുമാനവും സമ്പത്തും തമ്മിലുള്ള അന്തരം റെക്കോർഡ് ഭേദിച്ചിരിക്കുന്നുവെന്നും അവർ പറഞ്ഞു. ഇതേ സാഹചര്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇതൊടുവിൽ വലിയ സാമ്പത്തിക ദുരന്തത്തിലാണ് കലാശിച്ചത്. കാലാവസ്ഥ അടിയന്തരാവസ്ഥയും വർദ്ധിച്ച് വരുന്ന വാണിജ്യ സംരക്ഷണത്വവും അടുത്ത പത്ത് വർഷം സാമൂഹ്യ അസ്വസ്ഥതകളും സാമ്പത്തിക വിപണിയിലെ അസ്ഥിരതകളും നിറഞ്ഞതാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പുതു ദശകം അസ്ഥിരതകളുടേതാകുമെന്നും അവർ ഊന്നിപ്പറഞ്ഞു.
അമേരിക്കയിലും യൂറോപ്പിലും ഇപ്പോഴുണ്ടായിരിക്കുന്ന തർക്കങ്ങൾ ആഗോള വാണിജ്യ സംവിധാനങ്ങൾ തീർച്ചയായും ഉയർത്തപ്പെടണമെന്ന സൂചനയാണ് നൽകുന്നത്. ഇത്തരം അസ്ഥിരതകൾ വ്യവസായങ്ങളെ മാത്രമല്ല വ്യക്തികളെയും ബാധിക്കും. അസമത്വം നിറഞ് രാജ്യങ്ങളിൽ പ്രത്യേകിച്ചും. വൻതോതിലുള്ള അസമത്വങ്ങൾ വളർച്ചയെ സാരമായി ബാധിക്കും. ഇത് വൻതോതിലുള്ള പൊതു ഉടമസ്ഥതയിലേക്കും സാമൂഹ്യ പരിഷ്കരണങ്ങളിലേക്കും നയിക്കപ്പെടും. ഗ്രേറ്റ് ഡിപ്രഷൻ കാലത്തിലേക്ക് ലോകം പോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് രാജ്യാന്തര നാണ്യനിധി നൽകുന്നതെന്ന് അമേരിക്കയിലെ ചാരിറ്റി ജൂബിലിയുടെ മേലധികാരി എറിക് ലികോപ്തെ ചൂണ്ടിക്കാട്ടി. വർധിച്ച് വരുന്ന അസമത്വങ്ങളും വിപണിയിലെ സ്ഥിരത സംബന്ധിച്ച ആശങ്കകളും അടക്കമുള്ള മുന്നറിയിപ്പുകൾ നാം ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും എറിക് ലെകോംപ്തെ പറഞ്ഞു.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് സർക്കാർ സഹായം വളരെ അത്യാവശ്യമാണ്. ഇടയ്ക്ക് സാമ്പത്തിക മേഖലയിലേക്ക് ഒന്നു കണ്ണോടിച്ചാൽ അസമത്വത്തിന് ദീർഘകാലത്തെ നെഗറ്റീവും പോസീറ്റിവുമായ സ്വാധീനമുണ്ടെന്ന് മനസിലാക്കാനാകും. 1990കളിലെ ചൈനയുടെയും ഇന്ത്യയുടെയും സാമ്പത്തിക സ്ഥിതി 2000 പിന്നിട്ടപ്പോൾ വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായതായും അവർ വിലയിരുത്തി. ഇതിലൂടെ കോടിക്കണക്കിന് പേരെ പട്ടിണിയിൽ നിന്ന് കൈപിടിച്ചുയർത്താനും സാധിച്ചു. എന്നാൽ 2008ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ലോകത്തിന് ഇനിയും കരകയറാനായിട്ടില്ല. പലർക്കും ഇത് ഒരിക്കലും അവസാനിക്കില്ല. യൂറോപ്പിലെ യുവാക്കളിൽ നാലിൽ ഒരാൾ ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണ്. മേൽനോട്ടവും ഉയർന്ന തരത്തിലുള്ള നിയന്ത്രണങ്ങളും മാത്രമാണ് പോംവഴിയെന്നും ജോർജിവ നിരീക്ഷിച്ചു. നാം സുരക്ഷിതരാണ് എന്നാണ് മതിയായ അത്രയും സുരക്ഷിതരല്ലെന്നും അവർ വിലയിരുത്തുന്നു.
IMF boss says global economy risks return of Great Depression
Kristalina Georgieva compares today with “roaring 1920s” and criticises UK wealth gap
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.