Web Desk

January 21, 2020, 1:10 pm

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയും; സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും ചങ്കിടിപ്പ്

Janayugom Online

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് ഐഎംഎഫ്. നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കും. പ്രതീക്ഷച്ചതിലും കുറവാണിത്. 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറവ്. ഇന്ത്യയിലെ പ്രതിസന്ധി ആഗോള വളര്‍ച്ചാനിരക്കിനെയും ബാധിക്കുമെന്ന് ഐഎംഎഫ് പറയുന്നു.

ഇന്ത്യയിലെയും മറ്റ് വളര്‍ന്നുവരുന്ന വിപണികളിലെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോള വളര്‍ച്ച നിരക്കും വെട്ടിക്കുറച്ചു. ഇന്ത്യയുടെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി െഎഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കി. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധിയും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവുമാണ് വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര നാണയ നിധിയുടെ ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ (ഇഎമ്മുകൾ) അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ചാ പ്രീമിയം 2019–20ൽ (എഫ്‌വൈ 20) ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങും. യുഎസ് ഉൾപ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ഇത് 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നും ഐഎംഎഫ് പറയുന്നു.

Eng­lish sum­ma­ry: IMF report on Indi­an economy

YOU MAY ALSO LIKE THIS VIDEO