August 11, 2022 Thursday

Related news

July 26, 2022
April 19, 2022
January 10, 2022
December 3, 2021
July 28, 2021
May 22, 2021
April 10, 2021
April 17, 2020
April 16, 2020
January 21, 2020

60 വര്‍ഷത്തിനിടെ ആദ്യം; ഏഷ്യന്‍ സമ്പദ്ഘടന വളര്‍ച്ച രേഖപ്പെടുത്തില്ലെന്ന് ഐഎംഎഫ്

Janayugom Webdesk
ടോക്യോ
April 17, 2020 9:16 pm

ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള ഏഷ്യ, കൊറോണ വൈറസ് പ്രതിസന്ധിയേല്‍പ്പിച്ച തിരിച്ചടി മൂലം വളർച്ച രേഖപ്പെടുത്തില്ലെന്ന് അന്താരാഷ്ട്ര നാണ്യനിധി. 60 വര്‍ഷത്തിനിടെ ആദ്യമായി വളര്‍ച്ചയില്ലാത്ത സാമ്പത്തിക വര്‍ഷമാവും 2020 എന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. കോവിഡ്-19 രോഗബാധ മൂലം ഭൂഖണ്ഡത്തിലെ സേവന മേഖലയും കയറ്റുമതി മേഖലയും പൂര്‍ണമായും നിശ്ചലമായിരിക്കുകയാണ്. ഇതോടെ ഏഷ്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയും നിശ്ചലമായിരിക്കുന്നു.

2020 ല്‍ 5.1 ശതമാനം വളര്‍ച്ച ഏഷ്യ കൈവരിക്കുമെന്നാണ് ഐഎംഎഫ് നേരത്തെ അനുമാനിച്ചിരുന്നത്. അതിനോട് തുലനം ചെയ്യുമ്പോള്‍ നിലവിലേത് അസാധാരണ സാമ്പത്തിക വീഴ്ചയാണെന്നും ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാവിധ നയപരമായ ഉപകരണങ്ങളും ഉപയോഗിക്കണമെന്നും ഐഎംഎഫിന്റെ ഏഷ്യ പസഫിക്ക് വകുപ്പ് ഡയറക്റ്റര്‍ ചാംഗ് യോംഗ് റീ വ്യക്തമാക്കുന്നു. മഹാമാരി മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ സഹായങ്ങളെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

you may also like this vdieo;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.