കോവിഡ് മഹാമാരിയുടെ ഫലമായി രാജ്യം നേരിടുന്ന സമ്പദ്ഘടനയിലെ സങ്കോചത്തിന് പരിഹാരം കാണാന്‍ വളർച്ച ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി. രാജ്യാന്തര സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന കോവിഡ് 19ന്റെ ആഘാതം പരിഹരിക്കുന്നതിനായി അധിക സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്നും ഐഎംഎഫ് ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് പെറ്റിയ കൊയ്വ ബ്രൂക്സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്പാദനത്തില് വലിയ ഇടിവുണ്ടായി. വീണ്ടെടുപ്പിന്റെ ശക്തമായ സൂചകങ്ങള്‍ കാണാനാകുന്നത് സന്തോഷകരമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും വീണ്ടെടുപ്പ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം 12.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ മൊത്തം ഉല്പാദനം കോവിഡിന് മുന്‍പുള്ള 2019 തലത്തിലേക്ക് ഈ സാമ്പത്തിക വര്‍ഷം തിരിച്ചെത്തിയേക്കും. എന്നാല്‍ കൊറോണ പ്രതിസന്ധി സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ സാധ്യമായിരുന്ന ഉല്പാദനത്തിലേക്ക് 2024 ഓടെയെങ്കിലും എത്തിച്ചേരാന്‍ സാധിക്കണമെങ്കില്‍ കൂടുതല്‍ വേഗത്തിലുള്ള വളര്‍ച്ച ആവശ്യമായി വരുമെന്ന് ബ്രൂക്ക്സ് ചൂണ്ടിക്കാട്ടി.
കോവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഇന്ത്യ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് സംയോജിതമായ നയങ്ങള്‍ കൈക്കൊള്ളണമെന്നും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും എംഎസ്എംഇ സംരംഭങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
English summary; IMF statement
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.