29 March 2024, Friday

Related news

February 28, 2024
January 26, 2024
January 20, 2024
January 19, 2024
January 16, 2024
January 15, 2024
January 12, 2024
January 1, 2024
December 14, 2023
December 13, 2023

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി ഉടൻ: കൃഷിമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 24, 2022 10:58 pm

വിപണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. അമിത വിലയുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിച്ച് സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കും.
ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടാകുന്ന അവസരങ്ങളിൽ ഉടനടി വിപണി ഇടപെടലുകൾ നടത്തി വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിന് ഒരു സ്പെഷ്യൽ ഫണ്ട് രൂപീകരിച്ച് നടപടികൾ സ്വീകരിക്കുന്നതിനായി കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. 

വിപണിയിലെ പ്രതിസന്ധികൾ ഒഴിവാക്കുന്നതിനുള്ള ഏക മാർഗം എല്ലാവരും സ്വന്തമായി കൃഷി ചെയ്യുക എന്നത് മാത്രമാണ്. മറ്റെല്ലാം താൽക്കാലിക പരിഹാരമാർഗങ്ങളായിരിക്കണം. ഈ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ട് കൃഷിവകുപ്പ് ആരംഭിച്ച “ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതി പ്രകാരം പ്രാദേശികമായി പച്ചക്കറികൾ കൂടുതൽ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. ഓണക്കാലത്തേക്കുള്ള പച്ചക്കറി ഉല്പാദനത്തിന് ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

Eng­lish Summary:Immediate action to con­trol veg­etable infla­tion: Agri­cul­ture Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.