കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികമാണിന്ന്. ബ്രിട്ടീഷ് കോളനി വാഴ്ചക്കും ജന്മിത്വത്തിനുമെതിരെയുള്ള ഐതിഹാസികമായ കയ്യൂര്‍ സമരത്തെ തുടര്‍ന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കര്‍ഷകജാഥയെ ആക്രമിച്ച സുബ്രായന്‍ എന്ന പൊലീസുകാരന് പുഴയില്‍ വീണ് മരിച്ചതിന്റെ പേരിലുണ്ടായ ഭീകരമായ പൊലീസ് നരനായാട്ടും സഖാക്കള്ക്കെതിരെയുണ്ടായ കള്ളകേസുകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര ചരിത്രത്തിലെ അവിസ്മരണീയമായ സംഭവങ്ങളാണ്. കയ്യൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പുവും ചിരുകണ്ഠനും അബൂബക്കറും കുഞ്ഞമ്പു നായരും 1943 മാര്‍ച്ച് 29 ന് കണ്ണൂര്‍ സെട്രല്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെട്ടു. അവരോടൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നുവെങ്കിലും ചൂരിക്കാടന്‍ കൃഷ്ണന് നായരെ പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തൂക്കുകയര്‍ കാത്തു കഴിയുമ്പോഴും തങ്ങളെ കാണാനെത്തിയ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിച്ച കയ്യൂര്‍ സമരപോരാളികള്‍ എക്കാലത്തെയും ആവേശമാണ്. ആ ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ നെഞ്ചിലേറ്റുന്നു.
ജനയുഗം പ്രവര്‍ത്തകര്‍
ENGLISH SUMMARY: Immortal kayoor martyrs
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.