September 28, 2022 Wednesday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവം; ഐസിഎംആർ പ്രതിക്കൂട്ടിൽ

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 3, 2020 9:16 pm

രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ( ഐസിഎംആർ) നിസംഗ നിലപാടുകൾ വിഘാതം സൃഷ്ടിക്കുന്നു. ഗുണനിലവാരമുള്ള പരിശോധന കിറ്റുകൾ ലഭ്യമാക്കുക, ലഭിക്കുന്ന കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുക, രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന പരിശോധന കിറ്റുകൾ പരിശോധിച്ച് അനുമതി നൽകുക തുടങ്ങിയ കാര്യങ്ങളിലാണ് ഐസിഎംആർ വിലങ്ങുതടിയാകുന്നത്. രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലും ആശയകുഴപ്പം ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് ഐസിഎംആർ നടത്തുന്നത്.
കേരളത്തിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി, ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നീ സ്ഥാപനങ്ങൾ കൊറോണ പരിശോധക്കായി കാർഡുകൾ വികസിപ്പിച്ചെടുത്തു. ഒരു പരിശോധനക്ക് 550 രൂപയാണ് ചെലവെന്നും ഇരു സ്ഥാപനങ്ങളും അറിയിച്ചു.

എന്നാൽ ഈ പരിശോധനാ കാർഡുകൾക്ക് ഇനിയും ഐസിഎംആർ അനുമതി നൽകിയിട്ടില്ല. 5,500 രൂപ ചെലവിൽ തൈറോകെയർ ഉൾപ്പെടെയുള്ള സ്വകാര്യ കോർപ്പറേറ്റ് ലാബുകളിൽ പരിശോധനകൾ നടത്താനാണ് ഐസിഎംആർ പ്രേരിപ്പിക്കുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നാളിതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വേണ്ടത്ര യോഗ്യതയില്ലാത്ത സ്ഥാപനത്തിൽ നിന്ന് ഇരട്ടിവിലയ്ക്ക് അഞ്ച് ലക്ഷം കിറ്റുകൾ ഇറക്കുമതി ചെയ്ത ഐസിഎംആർ നടപടി നേരത്തെ വിവാദത്തിലായിരുന്നു. രാജ്യത്ത് സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന് സ്ഥിരീകരിക്കുന്നതിന് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് കേന്ദ്ര സർക്കാർ ഫെബ്രുവരി മൂന്നിന് നിർദ്ദേശിച്ചിരുന്നു. രണ്ട് മാസത്തിനുശേഷവും ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ഐസിഎംആറിന് കഴിഞ്ഞിട്ടില്ല.

133 രാജ്യങ്ങളിലാണ് നൂറിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പരിശോധനകളുടെ കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുള്ളത് 18 രാജ്യങ്ങൾ മാത്രമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിലും പരിശോധനകൾ നടത്തുന്നതിനുള്ള കിറ്റുകൾ ലഭ്യമാക്കുന്നതിലും ഐസിഎംആർ പൂർണ പരാജയമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

ENGLISH SUMMARY: Impair­ment in Covid immu­ni­ty In the ICMR defendant

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.