Web Desk

വാഷിംഗ്ടണ്‍

February 09, 2021, 12:12 pm

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചു

Janayugom Online

ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചു. കാപ്പിറ്റോള്‍ ആക്രമത്തിന് നേതൃത്വം കൊടുത്തത് ട്രംപാണെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എതിരായതുമുതല്‍ വിവിധ പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ അണികളെ ഇളക്കിവിട്ടതും ട്രംപിന്റെ അപക്വമായതും അപകടകരവും ജനാധിപത്യവിരുദ്ധവുമായ സ്വഭാവമാണ് കാണിക്കുന്നതെന്നും ഡെമോക്രാറ്റുകളും സെനറ്റംഗങ്ങളും വിലയിരുത്തി. അമേരിക്കയെ അരാജകത്വത്തിലേക്ക് തള്ളിവിടാന്‍ കൂട്ടുനിന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നുള്ള ഇംപീച്ച്‌മെന്റിന് പക്ഷെ ഇന്ന് ട്രംപ് നേരിട്ട് ഹാജരായിട്ടില്ല. ആദ്യദിനത്തില്‍ കുറ്റാരോപണങ്ങളാണ് സെനറ്റ് ഇംപീച്ച്‌മെന്റ് സമിതിക്ക് മുന്പാകെ വയ്ക്കുക. ബുധനാഴ്ചയും വ്യാഴാഴ്ചയും വാദം നടക്കും. ട്രംപിനുള്ള അവസരം വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ്.

ട്രംപ് കാപ്പിറ്റോള്‍ ആക്രമണത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരിലെ ഒരു വിഭാഗം അക്രമാസക്തമായതിന് ട്രംപ് ഉത്തരവാദിയല്ലെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്. മാത്രമല്ല ഔദ്യോഗകി സ്ഥാനത്ത കാപ്പിറ്റോള്‍ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അക്രമം വളരെ മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നാണ് കണ്ടെത്തല്‍.

ഇംപീച്ച്‌മെന്റ് നടപടിയോടനുബന്ധിച്ച്‌ ഇനി ഒരിക്കലും ഫെഡറല്‍ ചുമതലകള്‍ ട്രംപിന് നല്‍കാന്‍ കഴിയാത്തവിധം തീരുമാനം എടുക്കാനും തയ്യാറാകണമെന്നും ഡെമോക്രാറ്റുകള്‍ സെനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഔദ്യോഗികമായി വൈറ്റ്ഹൗസ് മുന്‍ പ്രസിഡന്റുമാര്‍ക്ക് നല്‍കുന്ന പ്രതിരോധ റിപ്പോര്‍ട്ടുകള്‍ ഇനി ട്രംപിന് നല്‍കില്ലെന്ന് ജോ ബൈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry : Impeach­ment against Trump begins

You may also like this video: