വാഷിംങ്ടണ്‍: തനിക്കെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് നടപടി അമേരിക്കയെ തകർക്കാനുള്ള ശ്രമാമാണെന്ന് ഡോണാൾഡ് ട്രംപ്. ജനപ്രതിനിധി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഇംപീച്ച്മെന്‍റ് നടപടികൾ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡണ്ടാണ് ഡോണൾഡ് ട്രംപ് . മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനെതിരായ കേസുകൾ കുത്തിപ്പൊക്കാൻ ട്രംപ് ഉക്രയിന് മേൽ രാഷ്ട്രീയ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം.
ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഇംപീച്ച്മെന്റ് വ്യവസ്ഥകൾ അടങ്ങിയ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് നടപടികൾ ഇന്നു തുടങ്ങാനിരിക്കെയാണ്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്പീക്കർ നാൻസി പെലോസിക്ക് കത്തെഴുതിയത്. നിർബന്ധിത സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഇംപീച്ച്മെന്റ് എന്ന വാക്കിനെ നിങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തിൽ ട്രംപ് കുറ്റപ്പെടുത്തുന്നു. ഇംപീച്ച്മെന്‍റ് നീക്കം അമേരിക്കയെ തകർക്കാനുള്ള ശ്രമമാണ്. തെളിവുകൾ ഹാജരാക്കാനുള്ള അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തിൽ ആരോപിക്കുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.