August 19, 2022 Friday

Related news

August 18, 2022
July 12, 2022
June 29, 2022
February 19, 2022
January 22, 2022
July 31, 2021
April 2, 2021
March 22, 2021
February 14, 2021
February 9, 2021

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയ വിചാരണ ഇന്ന്

Janayugom Webdesk
വാഷിങ്ടണ്‍
January 21, 2020 1:25 pm

യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയ വിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ദിവസം ആറു മണിക്കൂര്‍ വീതമാണ് വാദം കേൾക്കുക. 100 അംഗ സെനറ്റില്‍ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ വേണ്ടത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കുറ്റക്കാരനായി സെനറ്റ് കണ്ടെത്തിയാല്‍ ട്രംപിന് പുറത്ത് പോകേണ്ടിവരും. എന്നാല്‍, റിപബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്‌മെന്റ് നടപടികള്‍ പിന്‍വലിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങള്‍ പ്രോസിക്യൂട്ടര്‍മാരാകുമ്ബോള്‍ സെനറ്റംഗങ്ങള്‍ തന്നെയാണ് ജൂറി. 230–197 എന്ന നിലയിലാണ് ഡിസംബറില്‍ 435 അംഗ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍റ് പ്രമേയം പാസായത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.