Web Desk

വാഷിങ്ടണ്‍

January 11, 2021, 9:26 am

ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഇന്ന് ജനപ്രതിനിധിസഭയിൽ

Janayugom Online

ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുമെന്ന് നാൻസി പെലോസി. അമേരിക്കൻ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നാലെയാണ് നാൻസിയുടെ പ്രതികരണം. ട്രംപിനെതിരെയുളള ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധിസഭയില്‍ ഇന്ന് അവതരിപ്പിക്കും. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തില്‍ തുടരാൻ അര്‍ഹനല്ലെന്നും നീക്കം ചെയ്യണമെന്നും നാൻസി പെലോസി അഭിപ്രായപ്പെട്ടു. ഭരണഘടനെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിച്ചേ മതിയാകുവെന്നും പെലോസി അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: impeach­ment move­ment against trump

YOU MAY ALSO LIKE THIS VIDEO