September 26, 2022 Monday

പെറു പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കം

Janayugom Webdesk
ലിമ
September 12, 2020 10:00 pm

പെറു പ്രസിഡന്റ് മാർട്ടിൻ വിസാരയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കം. പ്രശസ്ത ഗായകൻ ഉൾപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തായ ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിനെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്.

പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ്​ നടപടികൾ തുടങ്ങണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാർലമെന്റിൽ പാസായി. 49,500 അമേരിക്കൻ ഡോളറിന്റെ സർക്കാർ കരാറുകൾ ഗായകനായ റിച്ചാർഡ്​ സിസെൻറോസിന്​ നൽകിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ്​ നടപടികൾ​.

കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തെ 65 പേർ അനുകൂലിച്ചപ്പോൾ 35 പേർ എതിർത്തു. 24 പേർ വിട്ടുനിന്നു. 130 അംഗ കോൺഗ്രസിൽ 52 പേരുടെ പിന്തുണയാണ്​ ഇംപീച്ച്​മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിന്​ ആവശ്യമായുള്ളത്​. ഇംപീച്ച് നടപടികൾ പൂർത്തിയാകാൻ 84​ പേർ പിന്തുണയ്ക്കണം.

പാർലമെന്റിൽ ഒമ്പതിൽ ആറ്​ പാർട്ടികളും പ്രമേയത്തിന്​ അനുകൂലമായാണ്​ വോട്ട്​ ചെയ്​തത്​. പെറുവിലെ പ്രതിപക്ഷ നേതാവായ ഇഡഗാർ ആൽറോൺ മൂന്ന്​ വോയ്​സ്​ ക്ലിപ്പുകൾ പുറത്ത്​ വിട്ടതോടെയാണ്​ പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ശക്​തമായത്​. 49,500 ഡോളർ ഗായകന്​ നൽകാനുള്ള തീരുമാനം മറച്ചുവയ്ക്കണമെന്ന്​ അടുത്ത അനുയായിയോട്​ പ്രസിഡന്റ് ആവശ്യപ്പെടുന്നതി​ന്റെ ശബ്​ദ സന്ദേശമാണ്​ പുറത്ത്​ വന്നത്. കോവിഡ്​ അതിരൂക്ഷമായി തുടരുന്നതിനിടെ വൻ തുക നൽകി ഗായ​കനെ സാംസ്​കാരിക ഉപദേഷ്​ടാവായി നിയമിക്കുകയും ചെയ്തു. ബോട്ടുകള്‍ക്കും, ടൂറിസ്റ്റ് ഗൈഡുകള്‍ക്കുമുള്ള ഒറ്റത്തവണ സഹായ നിധി പ്രഖ്യാപിച്ചത്.

Eng­lish sum­ma­ry: impeach­ment pro­ceed­ings against the Pres­i­dent of Peru

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.