അസമില്‍ ജെഇഇ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി വിദ്യാര്‍ത്ഥി റാങ്ക് നേടിയ സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ഗ്ലോബല്‍ എഡ്യു ലൈറ്റ് എന്ന കോച്ചിംഗ് സ്ഥാപനത്തിന്റെ ഉടമയായ ഭാര്‍ഗവ് ദേഗയാണ് അറസ്റ്റിലായത്. ഗുവാഹത്തി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാൾ പിടിയിലായത്.
സംസ്ഥാനത്തെ ജെഇഇ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥിയുടെ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തനിക്കു പകരം പരീക്ഷ എഴുതിയത് മറ്റൊരാളാണെന്ന് സമ്മതിക്കുന്നതായാണ് ഫോണ്‍ സംഭാഷണത്തില്‍. കേസില്‍ വിദ്യാര്‍ത്ഥി നീല്‍ നക്ഷത്ര ദാസ്, പിതാവ് ജ്യോതിര്‍മയി ദാസ്, പരീക്ഷ നടത്തിയ ഇൻവിജിലേറ്റര്‍ എന്നിവര്‍ ഉള്‍പ്പടെ ഏഴ് പേര് അറസ്റ്റിലായിട്ടുണ്ട്. പരീക്ഷയില്‍ ആള്‍മാറാട്ടം നടത്താനായി മാതാപിതാക്കള്‍ 20 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.
അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിംഗ് അതോറിറ്റിയെ(എൻടിഎ) പോലീസ് സമീപിച്ചിട്ടുണ്ട്. അസമില്‍ പരീക്ഷ സുഗമമായി നടത്താൻ വേണ്ടി എൻടിഎ ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസ് എന്ന കമ്പനിയെ നിയോഗിച്ചിരുന്നു. ഇതേ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെയാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. ഈ സാഹചര്യത്തിലാണ് പൊലീസ് എൻടിഎയെ സമീപിച്ചിരിക്കുന്നത്.
ENGLISH SUMMARY:Impersonation in JEE exam: Main accused arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.