കോവിഡാനന്തരം ടൂറിസം മേഖലയിലെ പദ്ധതികളുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുമെന്ന് നാട്ടിക എംഎല്‍എ സി മുകുന്ദന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയില്‍ ടൂറിസം വകുപ്പ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുറപുടി നല്കി. ഉത്തരവാദിത്ത ടൂറിസത്തിൻ്റെ കാര്യത്തിൽ ലോക ടൂറിസം ഭൂപടത്തിൽ ഇപ്പോൾ തന്നെ കേരളം ശ്രദ്ധേയമായിട്ടുണ്ട്. ടൂറിസം മേഖലയില്‍ ഏതാനും അവാർഡുകളും സംസ്ഥാനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരത്തിൻ്റെ വികേന്ദ്രീകരണം ഉത്തരവാദിത്ത ടൂറിസം വഴി നടപ്പാക്കുമ്പോൾ നമ്മുടെ തനത് ജീവിത രീതികൾ ആസ്വദിക്കുന്നതിന് വിനോദസഞ്ചാരികൾക്കാണ് അവസരം ലഭിക്കുക. ഇതിലൂടെ തദ്ദേശീയരായ പ്രതിഭകളേയും ഭക്ഷണ രീതികളേയും മറ്റും ഇതിനായി പ്രയോജനപ്പെടുത്താനാവും. ഒപ്പം തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ ടൂറിസം പ്രോൽസാഹിപ്പിക്കാനാകും. ഇത് മികച്ച ജനപങ്കാളിത്തം ഉറപ്പുവരുത്താനും
തദ്ദേശവാസികളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വിറ്റഴിക്കാനും സാധിക്കും.
ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ പ്രാദേശികമായി സൃഷ്ടിക്കാനുമാകുമെന്ന് സർക്കാർ കണക്കാക്കുന്നത്. ഇതിനായുള്ള പദ്ധതികള്‍ക്കും രൂപം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്തിനു ശേഷം ടൂറിസം പ്രവർത്തനങ്ങൾ വഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം ശ്രദ്ധചെലുത്തും. നാട്ടിക മണ്ഡലത്തിലെ ജനങ്ങളുടെ അതിജീവനത്തിൽ പ്രാദേശിക ടൂറിസത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ENGLISH SUMMARY: implement-responsible-tourism
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.