Web Desk

ന്യൂഡൽഹി

April 29, 2021, 10:07 pm

മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ ജനററേറ്ററുകളും സിലിണ്ടറുകളും അടക്കം 17 മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മൂന്നു മാസക്കാലത്തേക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രം നിബന്ധനകളോടെ അനുമതി നൽകിയിരിക്കുന്നത്.

ആയിരങ്ങളാണ് ഓക്‌സിജന്റെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മരിച്ചുവീഴുന്നത്. മതിയായ മെഡിക്കൽ ഉപകരണങ്ങളില്ലാത്തതിനാൽ ആശുപത്രികളും പ്രതിസന്ധിയിലാണ്. നെബുലൈസർ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ജനറേറ്ററുകൾ, വെന്റിലേറ്ററുകൾ അടക്കം 17 ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കി.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം തീർക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

 

Eng­lish sum­ma­ry: Import of med­ical equipments

You may also like this video: