വൈറ്റമിൻ സി കഴിക്കേണ്ടത് എപ്പോൾ?

Web Desk
Posted on June 29, 2020, 4:28 pm

മനുഷ്യ ശരീരത്തില്‍ വിറ്റാമിന്‍ സി ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ട് തന്നെ ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പ്രതിരോധമാര്‍ഗങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ സി യുടെ ഉപയോഗം. ചര്‍മത്തിന്റെയും മുടിയുടെയും നിറം വര്‍ധിപ്പിക്കുവാനും പ്രതിരോധ ശേഷി കൂട്ടാനും ഏറെ സഹായിക്കുന്ന പോഷകമാണിത്.

കൊറോണയെ തുരത്താന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്ന തിരിച്ചറിവാണ് വൈറ്റമിന്‍ സി ചര്‍ച്ചാവിഷയമാകാന്‍ കാരണം. ശരീരത്തിന് ആവശ്യമായ ഒന്നാണ് വൈറ്റമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ സി ഗുണകരമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട രാസപ്രവര്‍ത്തനങ്ങളിലും പങ്കാളിയായത് കൊണ്ട് തന്നെ വൈറ്റമിന്‍ സി യുടെ കുറവ് പല രോഗങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍ ഇത് ആവശ്യത്തില്‍ കൂടുതല്‍ കഴിക്കുന്നത് വഴി പല രോഗങ്ങളും തടഞ്ഞു നിര്‍ത്താം എന്നത് തെറ്റിദ്ധാരണ മാത്രമാണ്. 40 മില്ലി ഗ്രാം മുതല്‍ 100 മില്ലി ഗ്രാം വരെ വൈറ്റമിന്‍ സി യാണ് സാധാരണ ഒരാള്‍ക്ക് ആവശ്യം. ഇത്രയും അളവിലുള്ള വൈറ്റമിന്‍ സി പഴങ്ങളും മറ്റ് പോഷകാഹാരങ്ങളും കഴിക്കുന്നത് വഴി ലഭിക്കും.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍

* ചുമ, ജലദോഷം പോലുള്ള രോഗങ്ങളെ അകറ്റി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വൈറ്റമിന്‍ സി സഹായകമാണ് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

* ശരീരത്തില്‍ ഇരുമ്ബിന്റെ ആഗീരണം സുഗമമാക്കാന്‍ വൈറ്റാമിന്‍ സി സഹായിക്കും

വൈറ്റമിന്‍ സി കഴിക്കേണ്ടത് എപ്പോഴൊക്കെ?

വെള്ളത്തില്‍ ലയിക്കുന്ന ഒരു ജീവകമാണ് വൈറ്റമിന്‍ സി. ആഹാരത്തിനു 3045 മിനിറ്റുകള്‍ക്ക് മുമ്പ് വേണം കഴിക്കാന്‍. കൂടിയ അളവില്‍ വൈറ്റമിന്‍ സി കഴിക്കാന്‍ പാടില്ല. കൂടിയ ലീവില്‍ കഴിച്ചാല്‍ ദഹന പ്രക്രിയയെ ഇത് ബാധിക്കും.

Eng­lish sum­ma­ry; impor­tants of vit­a­min c

You may also like this video;