June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

എരിവും രുചിയും ഇല്ല: ഇറക്കുമതി ചെയ്ത സവാള പകുതിവിലയ്ക്ക് വില്‍ക്കാനൊരുങ്ങുന്നു

By Janayugom Webdesk
January 18, 2020

രാജ്യത്ത് സവാള വില കുത്തനെ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്ത സവാള വാങ്ങാന്‍ ആളില്ലാതെ കെട്ടികിടക്കുന്നു. 3400 ടണ്‍ സവാളയാണ് വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത്. തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് സവാള ഇറക്കുമതി ചെയ്തത്. ഇന്ത്യന്‍ സവാളയുടെ അത്ര എരിവും രുചിയും ഇല്ലാത്തതാണ് സവാളയ്ക്ക് ആവശ്യക്കാരില്ലാതാവാന്‍ കാരണം.

സവാളയുടെ രുചിക്കുറവ് മൂലം സംസ്ഥാനങ്ങളൊന്നും ഇത് വാങ്ങാന്‍ തയ്യാറാകാത്തതിനാല്‍, ഇറക്കുമതി സവാള വില കുറച്ച് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരന്റെ തീരുമാനം. കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാന്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ 25 രൂപയ്ക്ക് ഈ സവോള വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇറക്കുമതി സവാള കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് കേടാവുന്നതിനാല്‍ കൂടുതല്‍ ദിവസങ്ങള്‍ സൂക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വിറ്റഴിക്കാനാവാതെ വരുന്നത് ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാല ദ്വീപ് എന്നിവിടങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാനും ആലോചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.