പൗരത്വ ബിൽ പ്രതിഷേധം: ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk
Posted on December 18, 2019, 5:47 pm

ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സിലംപൂരുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. ഇതിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ നടപടിയില്‍ ന്യായീകരണവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. കല്ലെറിഞ്ഞ അക്രമകാരികളെ പിടികൂടാനാണ് സര്‍വകലാശാലയില്‍ കയറിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് സര്‍വകലാശാലയില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.

you may also like this video

ഇന്നലെ 12 മണിയോടെയാണ് സിലംപൂരിൽ ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് എത്തിയത്. സംഭവസ്ഥലത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. പൗരത്വ ബില്ലിനെതിരെയും എൻആർസിക്ക് എതിരെയും ശക്തമായ രീതിയിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെ സംഘർഷം ആരംഭിക്കുകയായിരുന്നു. ഇന്നലെമാത്രം പ്രതിഷേധത്തിൽ 30പേർക്ക് പരിക്കേറ്റു. ഒരാഴ്ചയായ് നടക്കുന്ന പ്രതിഷേധം ഇന്നലെയാണ് ഇത്രയും അക്രമാസക്തമാകുന്നത്. രണ്ട് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്.