കൊച്ചി: ഇംപ്രസാരിയോ മിസ് കേരള മത്സരം12 ന് വൈകീട്ട് 6.30 ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കും. ഡിസംബർ ഒന്നിന് നടന്ന ഫൈനല്‍ ഓഡിഷനില്‍ മത്സരാര്‍ത്ഥികള്‍ക്ക് ടാസ്ക്കുകള് നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് 22 മത്സരാര്‍ത്ഥികളെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തത്. ഫൈനലില്‍ മൂന്ന് റൗണ്ടുകളാണ് ഉള്ളത്. മൂന്ന് റൗണ്ടിലും വ്യത്യസ്ത ഔട്ട്ഫിറ്റുകളിലാണ് മത്സരാര്‍ത്ഥികള്‍ എത്തുന്നത്. ആദ്യറൗണ്ടായ സെല്‍ഫ് ഇന്‍ട്രൊഡക്ഷനില്‍ ഔട്ട്ഫിറ്റ് പാര്‍ട്നറായ അഹം ബൊട്ടീക്ക് ഡിസൈന്‍ ചെയ്ത കണ്ടംപററിസ്റ്റൈല് ഔട്ട്ഫിറ്റുകളാണ് മത്സരാര്‍ത്ഥികള്‍ ധരിക്കുന്നത്.
രണ്ടാമത്തെ റൗണ്ടില്‍ വിധികര്‍ത്താക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മത്സരാര്‍ത്ഥികള്‍ ഉത്തരം പറയണം. ഇതില്‍ മത്സരാര്‍ത്ഥികള്‍ ഫാഷന്‍ സ്റ്റൈലിഷ് ജിഷാദ് ഷംസുദ്ദീന് ഡിസൈന്‍ ചെയ്ത ഗൗണാണ് ധരിക്കേണ്ടത്. മൂന്നാമത്തെ റൗണ്ട് ഒരു മിനിട്ടുള്ള ചോദ്യോത്തരവേളയാണ് ഓട്ട്ഫിറ്റ് പാര്‍ട്ണറായ ബ്ലോക്ക്സ് ആന്‍ഡ് പ്രിന്റ് ഡിസൈന്‍ ചെയ്യുന്ന സാരിയാണ് മത്സരാര്‍ത്ഥികള്‍ ഈ സെഷനില്‍ ധരിക്കുന്നത്. ടൈറ്റില്‍ വിജയികളെ കണ്ടെത്തുന്നത് ഒമ്പത് വിധികര്‍ത്താക്കളായിരിക്കും. മിസ് കേരള 2019 ടൈറ്റില്‍ വിന്നര്‍, ഫസ്റ്റ് റണ്ണറപ്പ്, സെക്കന്‍ഡ് റണ്ണറപ്പ് എന്നിങ്ങനെ മൂന്ന് പേരാണ് കിരീടങ്ങള്‍ നൽകും. മിസ് കേരള മത്സരത്തിന് മുന്നോടിയായി മത്സരാർത്ഥികൾ ഫോട്ടോ സെഷനിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.