തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിന് തടസം നില്‍ക്കുന്നവര്‍ക്ക് തടവു ശിക്ഷ ഉറപ്പാക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. മൂന്ന് വര്‍ഷം വരെയാണ് തടവ് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. വിജ്ഞാപനം ഉടന്‍ ഉണ്ടാകും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നതിന് നാട്ടുകാര്തടസ്സം നിന്നിരുന്നു. ചെന്നൈയിലായിരുന്നു സംഭവം. നഗരത്തിലെ പ്രശസ്ത ന്യൂറോ സര്‍ജനാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നിരവധി ശ്മശാനങ്ങളിലാണ് സഹപ്രവര്‍ത്തകര്‍ കയറി ഇറങ്ങിയത്. നാട്ടുകാര്‍ തടിച്ചു കൂടുകയും ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയും വരെ ചെയ്തു. മൃതദേഹം സംസ്കരിച്ചാല്‍ കോവിഡ് പടരുമെന്ന ഭീതിയില്‍ ശ്മശാനങ്ങളില്‍ ജോലിചെയ്യുന്നവര്പോലും സംസ്കാരം നടത്തുന്നതിന് സഹകരിച്ചില്ല. ഇത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നതിനാലാണ് തമിഴ്നാട് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.
English Summary: imprisonment for resist covid-19 patient’s burial
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.