ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തളര്‍ച്ച ഡിജിറ്റല്‍ ഇടപാടുകളെയും പ്രതികൂലമായി ബാധിക്കുന്നു. രാജ്യത്ത് ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലില്‍ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയില്‍ 24.7 കോടി ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഏപ്രിലില്‍ നടന്നിട്ടുള്ളത്.
രണ്ടുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഐഎംപിഎസ് രേഖപ്പെടുത്തിയിട്ടുള്ളത്. ചെറുകിട വ്യാപാരികളും കുടിയേറ്റ തൊഴിലാളികളുമാണ് ഐഎംപിഎസ് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാതാക്കള്‍, തുണിക്കടകള്‍, രാസവസ്തു നിര്‍മ്മാതാക്കള്‍, നിര്‍മ്മാണക്കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കച്ചവടക്കാരുമായി ഇടപാട് നടത്താന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ഐഎംപിഎസ് സംവിധാനമാണെന്ന് ബാങ്കുകള്‍ പറയുന്നു.
രണ്ടുലക്ഷം രൂപ വരെയുള്ള ഇടപാടുകൾ 24 മണിക്കൂറും നടത്താൻ ഐഎംപിഎസ് സംവിധാനത്തിലൂടെ സാധിക്കും. ആപ്പ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമായ യുപിഐയുടെ ഇടപാടുകളിലും കാര്യമായ കുറവുണ്ടായി. ഫെബ്രുവരിയില്‍ 132 കോടി ഇടപാടുകളാണ് നടന്നതെങ്കില്‍ ഏപ്രിലില്‍ 100 കോടിയ്ക്കുതാഴെയായി. യുപിഐ വഴിയുള്ള ഇടപാടിന്റെ മൂല്യം പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണുള്ളത്. ഏപ്രിലില്‍ ആകെ നടന്നത് 1.51 ലക്ഷംകോടി രൂപയുടെ ഇടപാടുകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
English summary; IMPS and UPI cash transactions halved
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.