Janayugom Online
Imran khan janayugom

ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്

Web Desk
Posted on July 26, 2018, 6:38 pm

തെരെഞ്ഞെടുപ്പ് ഫലം അറിയുന്ന ഇമ്രാൻ ഖാൻ 

ഇസ്ലാമബാദ്: ക്രിക്കറ്റിൽ നിന്നും പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാൻ ഖാൻ നീങ്ങുന്നു; ജയിലിൽ കഴിയുന്ന മുൻ പ്രധാന മന്ത്രി പ്രധാന മന്ത്രി നവാസ് ഷെരിഫ് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ നഗ്നമായി റിഗ് ചെയ്യപ്പെട്ടുവെന്ന്  ആരോപിച്ചു. താൻ ജയിച്ചതായി ഇമ്രാൻ ഖാൻ ടി വി പ്രക്ഷേപണത്തിൽ അവകാശപ്പെട്ടു.  30 % വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 272 സീറ്റിൽ 113 സീറ്റിൽ ലീഡ് നേടി ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ  ഇൻസാഫ് (പി ടി ഐ) മുന്നിട്ടു നിൽക്കുന്നു.

ഇലക്ഷൻ കമ്മീഷന്റെ ഇലക്ട്രോണിക് റിസൾട്ട് ട്രാൻസ്മിഷൻ സംവിധാനം തകരാറിലായതുകൊണ്ടു വ്യാഴാഴ്‌ച പുലർച്ചയോടെ പൂർണമായി പുറത്തു വരേണ്ടിയിരുന്ന ഫലം വൈകുകയാണ്. ഇപ്പോൾ ഫാക്സ് മുഖേനയാണ് കമ്മീഷന് ഫലം ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാസ് ഷെരിഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് 66 സീറ്റിൽ മുന്നിൽ നിൽക്കുന്നു. രണ്ടു വട്ടത്തെ പ്രധാനമന്ത്രി ആയിരുന്ന വധിക്കപ്പെട്ട പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ നയിക്കുന്ന പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 39 സീറ്റിലും മുന്നിട്ടു നിൽക്കുന്നു.

Par­ties NA PP PS PB PK
PTI 117 109 13 3 55
PML‑N 58 114 3 1 2
PPPP 39 5 67 - 3
IND 18 30 1 4 3
MMA 12 - - 7 7
GDA 4 - 11 - -
MQM‑P 6 - 6 - -
BNP 5 - - 6 -
BAP 1 - - 10 -
ANP 1 - - 3 5
PML‑Q 4 3 - - -
PPP 3 - - - -

“ഫലം വൈകുന്നതിൽ ഒരു ഗൂഢാലോചനയുമില്ല,  ഒരു വിധ സമ്മർദ്ദവുമില്ല, ഫലം കൈമാറുന്നതിൽ വന്ന ഇലക്ട്രോണിക് തകരാറു മാത്രമാണ്” സെക്രട്ടറി ബാബർ യാക്കൂബ് റിപ്പോർട്ടർമാരോട് പറഞ്ഞു.

ദേശീയ അസംബ്ലിയിൽ 137 സീറ്റ് ഉള്ള കക്ഷിക്കെ സർക്കാർ ഉണ്ടാക്കാൻ കഴിയൂ. പി ടി ഐ ഇത് നേടാനാവും എന്ന ആത്മവിശ്വാസത്തിലാണ്. 71 വര്ഷ പാക് ഭരണത്തിൽ ഇത് രണ്ടാം വട്ടമാണ് സിവിലിയൻ ഭരണമാറ്റം ഉണ്ടാകുന്നത്.  എന്നാൽ ഇമ്രാൻ ഖാന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ പാക് സൈന്യം ശ്രമിക്കുന്നതായി പ്രചാരണങ്ങൾക്കിടയിൽ തന്നെ അഭ്യൂഹമുണ്ടായിരുന്നു.

പോളിങ് സ്റ്റേഷനിൽ നിയമപാലനത്തിനു ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ പുറത്താക്കി എന്ന് പി എം എൽ (എൻ) ഇപ്പോൾ നയിക്കുന്ന നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹ്ബാസ് ഷെരിഫ് ആരോപിച്ചു.

shehbaz sherif

ഷെഹ്ബാസ് ഷെരിഫ് ലാഹോറിൽ പത്രസമ്മേളനത്തിൽ രേഖകൾ ഉയർത്തി കാട്ടുന്നു