റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ ഇമ്രാൻ ഖാന് സംഗീത സംവിധായകൻ ഗോപി സുന്ദർ നൽകിയ സർപ്രൈസ് വാർത്തയായതാണ്. ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന ഇമ്രാന്റെ വണ്ടിയിൽ യാത്രക്കാരനായി കയറിയാണ് ഗോപി സുന്ദർ ഗായകന് കിടിലനൊരു സർപ്രൈസ് നൽകിയത്.
ഇപ്പോഴിതാ ഇമ്രാന് നൽകിയ വാക്ക് ഒട്ടും വൈകാതെ നിറവേറ്റിരിക്കുകയാണ് ഗോപി സുന്ദർ.
ഗോപി സുന്ദറിന്റെ വാക്കുകൾ
“ഞങ്ങളുടെ റെക്കോർഡിംഗ് സെഷൻ പൂർത്തിയാക്കി. മിടുക്കനായ പ്രതിഭാധനനായ ഇമ്രാൻ ഖാനുമായി ഒരുമിച്ച് ജോലി ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്തുക ഞങ്ങൾ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു — സംഗീതമേ…. . ” ഇമ്രാനുമൊത്തുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ കുറിച്ചു.
English summary; imran khan finishes recording of his first song by gopi sundar
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.