Web Desk

ഇസ്ലാമാബാദ്

July 18, 2021, 3:05 pm

ആര്‍‌എസ്‌എസ് പ്രത്യയശാസ്ത്രവും ബിജെപിയും ഇന്ത്യയ്ക്ക് വലിയ ഭീഷണി: ഇമ്രാന്‍ ഖാന്‍

Janayugom Online

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍‌എസ്‌എസിനേയും വിമര്‍ശിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആര്‍‌എസ്‌എസ് പ്രത്യയശാസ്ത്രവും ബിജെപിയും ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചതെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. മുസ്‌ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും ബിജെപിയും ആര്‍എസ്‌എസും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഇമ്രാന്റെ വിമര്‍ശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാന്‍ കശ്മീരികളുടെ നീതിപൂര്‍വകമായ പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്ബാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താന്‍ തുടരുമെന്ന് അദ്ദേഹം റാലിക്കിടെ പറഞ്ഞു.

Eng­lish Sum­ma­ry : imran khan on rss and bjp ide­ol­o­gy in india

You may also like this video :