Web Desk

ഇസ്ലാമബാദ്

March 20, 2021, 5:18 pm

വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കോവിഡ്

Janayugom Online

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ഖാന് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇമ്രാന്‍ഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച ഇമ്രാന്‍ഖാന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രോഗം ബാധിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Eng­lish sum­ma­ry; Imran Khan test­ed covid positive
You may also like this video: