26 March 2024, Tuesday

Related news

February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023
July 22, 2023

ഇമ്രാന്‍ ഖാനെ കുടുക്കിയത് അല്‍ ഖാദിര്‍ കേസില്‍

Janayugom Webdesk
ഇസ്ലാമാബാദ്
May 9, 2023 8:56 pm

അൽ ഖാദിർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ മേധാവിയുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സർവകലാശാല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാൻ ഖാന്‍, ഭാര്യ ബുഷ്റ ബീബി, അടുത്ത അനുയായികളായ സുൽഫിക്കർ ബുഖാരി, ബാബർ അവാന്‍ എന്നിവര്‍ ചേ‍ർന്ന് അൽ ഖാദിർ പ്രോജക്ട് ട്രസ്റ്റ് രൂപീകരിച്ചത്. തുടര്‍ന്ന് സര്‍വകലാശാല രൂപീകരണത്തിന് റിയല്‍ എസ്റ്റേറ്റ് സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചു. ഇടപാടിന്റെ ഭാഗമായി ബഹ്‌രിയ ടൗണിൽ നിന്ന് 458 കനാൽ, 4 മാർല 58 ചതുരശ്ര അടി ഭൂമി എന്നിവ ട്രസ്റ്റിന് ലഭിച്ചു. പാകിസ്ഥാനിൽ പ്രചാരത്തിലുള്ള ഭൂമി അളവാണ് കനാലും മാർലയും.
458 കനാൽ ഭൂമിയിൽ 240 കനാൽ ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറാ ഗോഗിയുടെ പേരിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രി റാണാ സനാഉല്ല ആരോപിച്ചു. ഈ ഭൂമിയുടെ വില കുറച്ചുകാണിക്കുകയും ഇമ്രാൻ ഖാൻ തന്റെ വിഹിതം സർവകലാശാലയുടെ പേരിൽ സ്വീകരിക്കുകയും ചെയ്തുവെന്നാണ് കേസ്. ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികളിൽനിന്ന് ഫീസും ഈടാക്കിയിരുന്നു. ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സ‍ർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തുവെന്നും ആരോപണമുണ്ട്.
ബ്രിട്ടനിൽ തനിക്കെതിരായ കേസ് ഒതുക്കി തീർക്കുന്നതിനായി റിയൽ എസ്റ്റേറ്റ് വ്യവസായിയായ മാലിക് റിയാസിന് ഇമ്രാൻ ഖാൻ 190 മില്യൺ പൗണ്ട് നൽകിയതായും പാക് മുൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ ആരോപിച്ചു. ദേശീയ ഖജനാവിൽനിന്നാണ് ഈ പണം നൽകിയതെന്നാണ് റിപ്പോർട്ട്. മാലിക് റിയാസും അൽ ഖാദിർ ട്രസ്റ്റിനായി 100 ഏക്കറോളം സംഭാവന നൽകിയിരുന്നു.
2019 മേയ് അഞ്ചിന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണായ ഇമ്രാൻ ഖാൻ തന്നെയാണ് സർവകലാശാല ഉദ്ഘാടനം ചെയ്തത്.

eng­lish summary;Imran Khan was trapped in the Al Qadir case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.