ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് ഇന്ത്യയിൽ

Web Desk
Posted on May 16, 2019, 2:46 pm

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്ക് ഇന്ത്യയിലെന്നു റിപ്പോർട്ട്. 2015ലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 1000 ശിശു മരണങ്ങളില്‍ 47.8 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2000–2015 കാലയളവില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2000ല്‍ 2.5 ദശലക്ഷമായിരുന്നത് 2015 ല്‍ 1.2 മില്ല്യണായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കിന്റെ കണക്കെടുക്കുമ്ബോള്‍ സമ്ബന്നരും ദരിദ്രരും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസാമിലാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. പഠിഞ്ഞാറന്‍ സംസ്ഥാനമായ ഗോവയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏഴിരട്ടിയാണ് ഇത്.

2000–2015 വര്‍ഷത്തില്‍ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ കാരണമാണ് ഗവേഷകര്‍ പരിശോധിച്ചത്. 2017 ല്‍, മരണ നിരക്കിലെ ആഗോള ശരാശരി(1000 ജനനങ്ങളില്‍ 39 മരണങ്ങള്‍)യുടെ അതേ നിരക്കിലാണ് ഇന്ത്യയിലെ കുട്ടികളുടെ മരണ നിരക്കെന്ന് യുഎന്‍ ഏജന്‍സി 2018 സെപ്തംബറില്‍ പുറത്തു വിട്ട കണക്കുകളും വ്യക്തമാക്കുന്നു.

ശൈശവ മരണനിരക്ക് കുറയ്ക്കാന്‍ രാജ്യത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

YOU MAY ALSO LIKE THIS