ന്യൂയോര്‍ക്ക്: പിന്നിട്ട 2019ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍ കുഞ്ഞുങ്ങളേയാണ് ഭ്രൂണഹത്യയിലൂടെ ഇല്ലായ്മ ചെയ്തത്. അമേരിക്കയിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള 31 സിറ്റികളിലെ ആകെ എണ്ണത്തിനനുസൃതമായാണ് ലോകത്തില്‍ ആകെ നടന്ന ഭ്രൂണഹത്യകളുടെ എണ്ണമെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവില്‍ പ്രതികരിച്ച യു എസ് സെന്‍സ് ഡേറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ആഗോള തലത്തില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 8.2 മില്യനും, പുകവലി മൂലം മരിച്ചവരുടെ എണ്ണം 5 മില്യനും, മറ്റു പല കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം 13 മില്യനും, എച്ച് ഐ വി/ എയ്ഡ്‌സ് മൂലം മരിച്ചവരുടെ എണ്ണം 1.7 മില്യനും ഉള്‍പ്പടെ ആകെ 27.9 മില്യന്‍ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് സര്‍വ്വെയില്‍ പറയുന്നു. വാര്‍ദ്ധക്യസഹജമായ രോഗംമൂലവും, കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടവരും കൂടി 58.6 മില്യന്‍ മരണവും സംഭവിച്ചിട്ടുള്ളതായി വേള്‍ഡ് മീറ്റേഴ്‌സ് ഡേറ്റയില്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഭ്രൂണഹത്യയ്‌ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള രാഷ്ട്രങ്ങളില്‍ അമേരിക്കയ്ക്ക് പ്രമുഖ സ്ഥാനമാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കണക്കനുസരിച്ച് 40 50 മില്യന്‍ ഭ്രൂണഹത്യ വര്‍ഷവും, ശരാശരി ദിവസത്തോടും 12500 ഭ്രൂണഹത്യയും നടക്കുന്നതായി കണക്കാക്കിയിരിക്കുന്നു.
English Summary: In 2019 the highest number of deaths globally was caused by fetal suicide
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.