May 26, 2023 Friday

പുതുവർഷത്തിൽ ആദ്യ കുഞ്ഞ് ഫിജിയിൽ!

Janayugom Webdesk
January 1, 2020 11:29 am

ന്യൂഡല്‍ഹി: 2020ലെ ആദ്യ കുഞ്ഞ് ജനിക്കുക ഫിജിയിലായിരിക്കുമെന്ന് യൂണിസെഫ്. പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനവും യൂണിസെഫ് വിപുലമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് കുഞ്ഞുങ്ങളുടെ ജനനം സംബന്ധിച്ച കണക്കുക്കൂട്ടലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക.

ഇന്ത്യയില്‍ മാത്രം ജനുവരി ഒന്നിന് 67,385 കുഞ്ഞുങ്ങള്‍ പിറന്നു വീഴുമെന്നാണ് അനുമാനം. ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും, ഒപ്പം പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണ്. ചൈന(46299) നൈജീരിയ (26039) പാകിസ്താന്‍ (16787) ഇന്‍ഡൊനീഷ്യ (13020) യുഎസ്(10452) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (10247) എത്യോപ്യ (8493) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. അതേസമയം, 2018‑ല്‍ മാത്രം 25 ലക്ഷത്തോളം നവജാത ശിശുക്കള്‍ ലോകത്ത് മരണപ്പെട്ടതായും യൂണിസെഫിന്റെ കണക്കുകളില്‍ പറയുന്നു. നേരത്തെയുള്ള ജനനം, പ്രസവത്തിനിടെയിലെ പ്രശ്‌നങ്ങള്‍, അണുബാധ തുടങ്ങിയവയാണ് ശിശുമരണങ്ങളുടെ പ്രധാന കാരണം.

പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്നും‌ യൂണിസെഫ് വ്യക്തമാക്കുന്നു. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നുമാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 3,92,078 കുഞ്ഞുങ്ങള്‍ 2020 ജനുവരി ഒന്നിന് പിറക്കുമെന്നാണ് യൂണിസെഫ് കണക്കാക്കുന്നത്. ഇതില്‍ പകുതിപേരുടെയും ജനനം ഇന്ത്യ, ചൈന, നൈജീരിയ, പാകിസ്താന്‍, ഇന്‍ഡൊനീഷ്യ, യുഎസ്എ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാകും.

you may also like this video


Eng­lish sum­ma­ry: in 2020 first baby will be born in fiji said unisef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.