ഒരൊറ്റ രാത്രി; മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത് 113 പേര്‍

Web Desk
Posted on November 26, 2018, 10:06 am

ഹൈദരബാദ്: മദ്യപിച്ച് വാഹനമോടിച്ച്  പൊലീസിന്‍റെ പിടിയിലായത് 113 പേര്‍. ഇതുമായി ബന്ധപ്പെട്ട് 54 കാറുകളും 59 ബൈക്കുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദ് ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നടത്തിയ പരിശോധനയില്‍ 113 പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. മറ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 1000 പേരാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിയിലായത്.