ഏപ്രിൽ 2 മുതൽ 5 വരെ ആലപ്പുഴയില്‍ നടക്കുന്ന എ ഐ ടി യു സി ദേശീയ സമ്മേളനത്തിന്റെ തീം സോങ് പ്രകാശനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ നിർവ്വഹിച്ചു. കവി വയലാർ ശരത് ചന്ദ്രവർമ്മയാണ് തീം സോങ് തയ്യാറാക്കിയത്. “നൂറ്റാണ്ടിന്റെ കരുത്ത് കൊരുത്ത കരങ്ങളുയര്‍ത്തിയ പ്രസ്ഥാനം എഐടിയുസി.… മാറ്റത്തിന്റെ പ്രചണ്ഡകാറ്റല വീശിയുണര്ത്തിയ പ്രസ്ഥാനം എഐടിയുസി…” എന്നാണ് തീംസോങ്ങ് ആരംഭിക്കുന്നത്.
വയലാർ രാമവർമ്മയുടെ സ്മൃതി മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി മോഹൻദാസ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എം കെ ഉത്തമൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് ശിവപ്രസാദ്, മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി ടി ജിസ്മോൻ, ചലചിത്രതാരം ചേര്‍ത്തല ജയന്, എ പി പ്രകാശൻ, എ ജി അശോകൻ എന്നിവർ സംസാരിച്ചു.
English Summary: In AITUC National Conference theme song has been released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.