14 October 2024, Monday
KSFE Galaxy Chits Banner 2

Related news

August 15, 2024
July 19, 2024
January 10, 2024
September 18, 2023
August 22, 2023
August 3, 2023
July 4, 2023
March 7, 2023
February 14, 2023
February 9, 2023

ആലപ്പുഴയില്‍ ഭക്ഷ്യ വിഷബാധയേറ്റു മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
July 19, 2024 8:50 pm

ആലപ്പുഴ ആര്യാട് ലൂഥറൻ ഹയർ സെക്കന്ററി സ്കൂളിലെ മുപ്പതോളം വിദ്യാർത്ഥിനികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1-ാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.18 പേരെ ജില്ലാ ജനറൽ ആശുപത്രിയിലും ‚ഡബ്ല്യു — സി ആശുപത്രിയിൽ നാല് കുട്ടികളെയും പ്രവേശിച്ചു. ശേഷിച്ച കുട്ടികളെ പ്രാഥമിക ചികിൽസ നൽകി വിട്ടയച്ചു. സാധരണ ദിനങ്ങളിൽ ഉച്ചഭക്ഷണത്തിന് മോര് ഉപയോഗിക്കാറില്ല. ഇന്നലെ മോര് ഉപയോഗിച്ചിരുന്നു.ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്നാണ് പ്രഥമിക നിഗമനം. രണ്ട് ദിവസം അവധിയായതിനാൽ വിദ്യാർത്ഥികൾക്ക് നൽകേണ്ട പാൽ ഉറ ഒഴിച്ചു വെച്ചിരുന്നു. ഇതാണ് മോരായി ഉപയോഗിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാലിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ക്കൂളിലെത്തി പാചകപ്പുരയടക്കമുള്ളവ പരിശോധിച്ചു.

Eng­lish Sum­ma­ry: In Alap­puzha, around 30 stu­dents were admit­ted to hos­pi­tal due to food poisoning

You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.