ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ ബിജെപി നിലനിര്‍ത്തി. 1452 വോട്ടുകള്‍ക്കാണ് ബിജെപിയുടെ സുജന്യ ഗോപി വിജയിച്ചത്. ബിജെപി 2672 വോട്ടുകള്‍ നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് സുനില്‍കുമാര്‍ 1220 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഓമനക്കുട്ടന്‍ 1047വോട്ടുകളും നേടി.
ബിജെപി അംഗമായിരുന്ന ടി ഗോപി അന്തരിച്ചതിനെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് . കായംകുളം നഗരസഭ 32-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സന്തോഷ് കണിയാംപറമ്പിൽ (469) വിജയിച്ചു. എൽഡിഎഫിന്റെ ടി എ നാസർ (282) രണ്ടാമതായി.
യുഡിഎഫിന്റെ ടെൻസി അജയൻ (186) മൂന്നാമതായി. ബിജെപിയിലെ അശ്വനി ദേവ് അപകടത്തെത്തുടർന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
English Summary:
In Alappuzha: BJP retained Trivandrum block panchayat division and 32nd ward of Kayamkulam municipality.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.