19 April 2024, Friday

Related news

April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024

ആലപ്പുഴയില്‍ ബിജെപിക്ക് നാല് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി

Janayugom Webdesk
June 29, 2022 12:26 pm

ആലപ്പുഴജില്ലയില്‍ ബിജെപി ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളും നഷ്ടമായി. ഇതോടെ ജില്ലയില്‍ സംപൂജ്യരായി ബിജെപി.ജില്ലയിലെ കോടംതുരുത്ത്, ചെന്നിത്തല, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ ഭരണമാണ് ബി ജെ പി കൈവിട്ടത്. പാണ്ടനാട് പഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായർ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ജില്ലയിലെ ഏക പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം. പഞ്ചായത്ത് മെമ്പർ സ്ഥാനവും ആശ വി നായർ രാജിവെച്ചിട്ടുണ്ട്.

ബിജെപിയുടെ വികസന വരുദ്ധതയില്‍ പ്രതിഷേധിച്ചാണ് ആശ രാജിവെച്ചത്. കൂടാതെ പാര്‍ട്ടി വിട്ടതും പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ഈമാസം നാലിന് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബി ജെ പി അംഗം ടി സി സുരേന്ദ്രൻ നായരായിരുന്നു അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയായിരുന്ന് അന്ന് അവിശ്വാസപ്രമേയം പാസായത്.ഇതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. ഇത് പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ആശ രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബി ജെ പിക്ക് ആറും സിപിഎമ്മിന് അഞ്ചും കോൺഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. നേരത്തെ വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പ്രമേയത്തെ അനുകൂലിച്ച് ഏഴ് പേർ വോട്ട് ചെയ്തപ്പോൾ, ബിജെപി അംഗങ്ങൾ യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. ആശയുടെ രാജിയോടെ പഞ്ചായത്തില്‍ സി പി എമ്മിനും ബി ജെ പിക്കും അഞ്ച് വീതം അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് എല്‍ ഡി എഫിനെ പിന്തുണച്ചില്ലെങ്കില്‍ നറുക്കെടുപ്പ് നടത്തേണ്ടി വരും. അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു ബി ജെ പി ഭരിച്ചിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താകുകയായിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ പ്രസിഡന്‍റ് ബിന്ദു പ്രദീപ് പുറത്തായി.

ചെന്നിത്തലയില്‍ ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസം വിജയിക്കുകയായിരുന്നു.18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ പിന്തുണച്ചിരുന്നുകോടംതുരുത്താണ് ബി ജെ പിക്ക് നഷ്ടമായ മറ്റൊരു പഞ്ചായത്. ഇവിടെ എൽ ഡി എഫ് പിന്തുണയോടെ യു ഡി എഫ് ആണ് ഭരണം പിടിക്കുകയായിരുന്നു. ബി ജെ പി അംഗം ബിനീഷ് ഇല്ലിക്കലിനെയാണ് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വി ജി ജയകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

15 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് ഏഴ്, കോണ്‍ഗ്രസിന് അഞ്ച്, സി പി എമ്മിന് രണ്ട്, സി പി ഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സി പി എമ്മിനും ബി ജെ പിക്കും കോൺഗ്രസിനും ഇവിടെ ആറ് വീതം അംഗങ്ങളാണ് ഉള്ളത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബി ജെ പി പ്രസിഡന്റിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം തിരുവൻവണ്ടൂർ പഞ്ചായത്തിൽ സി പി എം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സി പി എമ്മിലെ ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. തിരുവൻവണ്ടൂർ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ബിജെപി — 5, സിപിഎം — 4, കോൺഗ്രസ് — 3, സ്വതന്ത്രൻ — 1 എന്നിങ്ങനെയാണ് കക്ഷി നില.

Eng­lish Sum­ma­ry: In Alap­puzha, the BJP lost con­trol of four panchayats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.