June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വീട്ടമ്മയെ സൂത്രത്തിൽ ഓട്ടോയിൽ കയറ്റി മാലപൊട്ടിക്കാൻ ശ്രമം, തമിഴ് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു

By Janayugom Webdesk
February 9, 2020

ജംങ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയ ശേഷം മാലപിടിച്ച് പറിക്കാൻ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സിന്ധു (38),മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കല്‍ വടക്ക് കളീക്കത്തറ വടക്കതില്‍ അമ്മിണി (59)യുടെ മാലയാണ് ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

ആയുര്‍വേദ മരുന്ന് വാങ്ങി തിരികെ കെവി ജെട്ടി ജംഗ്ഷനിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു അമ്മിണി. ഈ സമയം അവിടെ നിന്നും ഓട്ടോയില്‍ കയറിയ നാടോടിസ്ത്രീകൾ അമ്മിണിയെ കെവി ജെട്ടിയില്‍ ഇറക്കാം എന്ന് പറഞ്ഞു ഓട്ടോയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ഇവരുടെ നടുക്കായി അമ്മിണിയെ ഇരുത്തുകയും ചെയ്തു. ജംഗ്ഷനില്‍ എത്തി ഇറങ്ങിയപ്പോള്‍ അമ്മിണിയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല കാണാനില്ലായിരുന്നു.

ഓട്ടോയില്‍ നോക്കിയപ്പോള്‍ സ്ത്രീകള്‍ ഇരുന്നതിന്റെ താഴെ മാല കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ ഈ സ്ത്രീകള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി കെഎസ്‌ആര്‍ടിസി ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ ബസ് തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.