Sunday
20 Oct 2019

പത്ത് രൂപ പാര്‍ക്കിങ് ഫീസിനെ ചൊല്ലി തര്‍ക്കം; ബൈക്ക് യാത്രികനെ കൊന്നു

By: Web Desk | Saturday 11 May 2019 4:09 PM IST


ബംഗളൂരു സിനിമാ തിയറ്ററിന് മുന്നിലെ പാര്‍ക്കിങ് ഫീസിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബൈക്ക് യാത്രികനെ കൊന്നു.  ബെംഗലുരുവിലെ ഭാരതിനഗറിനടുത്ത് സെന്റ് ജോണ്‍സ് റോഡിലെ ലാവണ്യ തിയേറ്ററിലെ പാര്‍ക്കിങ് ഫീ പിരിക്കുന്ന ശെല്‍വരാജാണ് 38 കാരനായ ഭരണീധരനെ കൊലപ്പെടുത്തിയത്.

ബന്ധുവായ യുവാവുമൊത്താണ് ഭരണീധരന്‍ സിനിമ കാണാനെത്തിയത്. സിനിമ കാണാന്‍ തിരക്കിട്ട് എത്തിയ ധരന്‍ തിയറ്ററിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. ധരനോട് പാര്‍ക്കിങ് ഫീയായ പത്തി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

ശെല്‍വരാജും തിയേറ്റര്‍ ജീവനക്കാരനായ ശേഖറും ചേര്‍ന്ന് ധരനെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് തിയേറ്ററിനകത്തേക്ക് വലിച്ചുകൊണ്ടുപോയി അവിടെ വച്ചും മര്‍ദ്ദിച്ചു. തിയേറ്ററിലെ മറ്റ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ധരന്‍ മരിച്ചു. നിര്‍മാണ തൊഴിലാളിയായ ഭരണി ധരന്‍ ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയാണ്. സംഭവത്തില്‍ സെല്‍വരാജിനെയും ശേഖറിനെയും  പൊലിസ് അറസ്റ്റ് ചെയ്തു.

you may also like this:

Related News