ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന നയം നതുടരുകയാണ് യുപി സർക്കാർ. കസ്റ്റഡിയിലെത്തും കരുതൽ തടങ്കലിലാക്കിയും പ്രതിഷേധക്കാരെ അടിച്ചമർത്താന് യോഗിസർക്കാർ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധങ്ങളില്‍ 879 പേര്‍ അറസ്റ്റിലായതായി ഡിജിപി ഒ.പി.സിങ് അറിയിച്ചു. അക്രമത്തിന് പ്രേരിപ്പിച്ചതുള്‍പ്പടെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയ 5000 പേരെ പോലീസ് കരുതല്‍ തടങ്കിലിലാക്കിയിട്ടുണ്ട്.
you may also like this video
135 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘര്‍ഷത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 288 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്രമീകരണം ശക്തിപ്പെടുത്തി. പോലീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ക്വിക്ക് റിയാക്ഷന്‍ ടീം എന്നിവര്‍ പ്രശ്‌നബാധിത മേഖലകളില്‍ പട്രോളിങ് നടത്തുന്നുണ്ട്. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും അവര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും അല്ലെങ്കില്‍ അവരുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഡിജിപി അറിയിച്ചു. അതേസമയം മംഗളുരുവിലെ വെടിവയ്പ്പിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു.ച
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.