Web Desk

ന്യൂഡൽഹി

January 16, 2021, 8:52 pm

ഡൽഹിയിൽ 10 ശതമാനം കുട്ടികളും സ്കൂളുകളിൽ പോകുന്നില്ല

Janayugom Online

ഡൽഹിയിൽ 10 ശതമാനം കുട്ടികളും സ്കൂളുകളിൽ പോകുന്നില്ലെന്ന് റിപ്പോർട്ടുകൾ. ഡൽഹി സർക്കാരിന്റെ സർവ്വേ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് മുതൽ17 വയസ്സിനിടയിലുള്ള 2,21,694 കുട്ടികളും സ്കൂളുകളിൽ പോകുന്നില്ല. ഇവരിൽ 1,31,584 കുട്ടികളും കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങളുന്നയിച്ച് പഠനം നിർത്തിയവരാണ്. 1.02 കോടി കുട്ടികളിലാണ് സർവ്വേ നടത്തിയത്. 2018–19 കാലയളവിൽ സ്കൂൾ വിദ്യാഭ്യാസം ലഭ്യമാകാതിരുന്ന ആറ്-17 വയസ് പ്രായമുള്ള കുട്ടികൾ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടവരാണെന്നും സർവ്വേയിൽ പറയുന്നു. വീട്ടുജോലികളിലേർപ്പെട്ട 13.50ശതമാനം കുട്ടികള്‍ക്കും ഇക്കാലയളവിൽ സ്കൂൾ വിദ്യാഭ്യാസം ലഭിച്ചില്ല. 

അവർക്ക് ‘മതിയായ’ വിദ്യാഭ്യാസം ലഭിച്ചുകഴിഞ്ഞുവെന്നാണ് 12.7 ശതമാനം കുട്ടികളുടെയും മാതാപിതാക്കളുടെ വാദം.
9.37 ശതമാനം കുട്ടികളും തൊഴില്‍ ചെയ്യുകയാണ്. അതേസമയം ജല ദൗർലഭ്യം, വെെദ്യുതി ക്ഷാമവും ഡൽഹിയിലെ ഏറെ കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രതിരോധ കുത്തിവെയ്പ്പ് ലഭിക്കാത്ത നിരവധി കുട്ടികൾ ഡൽഹിയിൽ ഉള്ളതായും റിപ്പോർട്ടുകള്‍ പറയുന്നു. 

ENGLISH SUMMARY:In Del­hi, 10 per cent chil­dren do not go to school
You may also like this video