18 September 2024, Wednesday
KSFE Galaxy Chits Banner 2

മരുന്ന്‌ വിലവർധന പ്രാബല്യത്തിൽ; വർധന തോന്നുന്നമട്ടിൽ

Janayugom Webdesk
കൊച്ചി
April 4, 2022 5:11 pm

ജീവൻരക്ഷാ മരുന്നിന്‌ കേന്ദ്ര സർക്കാർ വർധിപ്പിച്ച വില പ്രാബല്യത്തിൽ വന്നതോടെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി. രാജ്യത്തെ മരുന്നുവിപണിയുടെ 17 ശതമാനവും കൈയ്യാളുന്ന കേരളത്തിന്‌ നടപടി കൂടുതൽ ദോഷകരമാകും. ഹൃദ്‌രോഗ ചികിത്സയ്‌ക്കുള്ള സ്‌റ്റെന്റിന്‌ 3750 വരെയും ഡയാലിസിസ്‌ മരുന്നിന്‌ 4500 വരെയും കൂടും. പനി, അലർജി, ഹൃദ്‌രോഗം, ത്വക് രോഗം, വിളർച്ച തുടങ്ങിയവയ്‌ക്കുള്ള അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ എന്നിവയ്‌ക്കും തോന്നിയമട്ടിലാണ് വില ഉയർത്തിയിട്ടുള്ളത്. പാരസെറ്റമോൾ 10 എണ്ണത്തിന്‌ 11.70, അസിത്രോമൈസിൻ ഒന്നിന്‌ 26.4, അമോക്സിലിൻ 7.8, സിട്രിസ്‌ 1.87 രൂപയായും വർധിച്ചു. നിലവിൽ 16 ശതമാനം മരുന്നിനാണ്‌ വിലനിയന്ത്രണമുള്ളത്‌. ഇവയുടെ വില കൂട്ടാൻ എൻപിപിഎ അനുവദിക്കണം. മൊത്തവില സൂചികയുടെകൂടി അടിസ്ഥാനത്തിലാണിത്. കഴിഞ്ഞവർഷം 0.5 ശതമാനവും 2020ൽ രണ്ടുശതമാനവും വില വർധിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: In effect of drug price hike; As if on the rise

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.