June 4, 2023 Sunday

Related news

June 2, 2023
May 29, 2023
May 25, 2023
May 13, 2023
May 13, 2023
May 11, 2023
May 4, 2023
April 30, 2023
April 27, 2023
April 25, 2023

ഒന്നര വയസുകാരിയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2023 10:55 am

ബിജെപിഭരിക്കുന്ന ഗുജറാത്തില്‍ ഒന്നര വയസുകാരിയുടെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു.ഫെബ്രുവരി 25നാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു.

എന്നാല്‍,അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്.കുഴിയില്‍ നിന്ന് പുറത്തെടുത്ത നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്‌കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Eng­lish Summary:
In Gujarat, cre­mat­ed body of one-and-a-half-year-old girl was exhumed and raped; The police start­ed search­ing for the suspect

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.