Web Desk

തിരുവനന്തപുരം

January 22, 2020, 8:34 pm

ഡെലിഗേറ്റുകളുടെ കൈയ്യടി നേടി കരകുളം ഗ്രാമപഞ്ചായത്തിന്റെ സാരി ബാഗുകൾ

Janayugom Online

ശുചിത്വ സംഗമം 2020 അവസാനിക്കുമ്പോള്‍ മേളയ്‌ക്കെത്തിയ ഡെലിഗേറ്റുകള്‍ ഫുള്‍മാര്‍ക്ക് നല്‍കുന്നത് ഹരിതകേരളം മിഷന്‍ അവതരിപ്പിച്ച സാരിബാഗിനാണ്. പഴയ സാരികള്‍ ശേഖരിച്ച് അവ ഉപയോഗിച്ച് തയാറാക്കിയ ബാഗ് വളരെ മികച്ച മാതൃകയാണ് നല്‍കുന്നതെന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിന്റെ ആശയമാണ് സാരി ബാഗ് എന്നത്. പുനരുപയോഗം സാധ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ശുചിത്വ മേഖലയില്‍ കരകുളം ഗ്രാമപഞ്ചായത്ത് ആവിഷ്‌ക്കരിക്കുന്നത്. ഇതു പിന്തുടര്‍ന്നാണ് ശുചിത്വ സംഗമത്തിലേക്ക് പുനരുപയോഗിക്കാനാവുന്ന സാരിബാഗും എത്തുന്നത്. ഹരിതകേരളം പ്രര്‍ത്തകര്‍തന്നെ സാരികള്‍ സംഭരിച്ചാണ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. മേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകള്‍ക്കായി 2000 സാരി ബാഗാണ് നിര്‍മിക്കാന്‍ഓര്‍ഡര്‍ചെയ്തത്.

ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സഞ്ചി ബാഗ് നിര്‍മാണ യൂനിറ്റാണ് സാരിബാഗുകള്‍ തയാറാക്കിയത്. വളരെയേറെ വെല്ലുവിളിയായിരുന്നു ബാഗ് നിര്‍മാണം എന്ന് സഞ്ചി ബാഗ് ഉടമ സഫീര്‍. 500 സാരികള്‍ ഹരിതകേരളം മിഷന്‍ നല്‍കിയിരുന്നു. ബാക്കിയുള്ളവ തങ്ങല്‍ ശേഖരിച്ചു. കോട്ടണ്‍സാരികളാണ് മുഖ്യമായും നിര്‍മാണത്തിന് ഉപയോഗിച്ചത്. ഒരു സാരിയില്‍ നിന്നും 10 മുതല്‍ 12 ബാഗുകള്‍ വരെ നിര്‍മിക്കാന്‍ സാധിച്ചു. പുനരുപയോഗം എന്ന ഹരിതകേരളം മിഷന്റെ ആശയം ആവേശകരമായിരുന്നു.അതിനാല്‍തന്നെ സാധാരണ സഞ്ചി ബാഗ് നിര്‍മാണത്തെക്കാള്‍ ഏറെ സംതൃപ്തി നല്‍കിയിരുന്നു.

19 ദിവസം കൊണ്ടാണ് 2000 ബാഗുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും സഫീര്‍. മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ അടങ്ങുന്ന വിദഗ്ധ സംഘം സാരി ബാഗ് എന്ന ആശയത്തെ സ്വാഗതം ചെയ്തു. പലരും ഹരിത കേരളം മിഷനെ അഭിനന്ദിക്കുകയും ഇത്തരത്തില്‍ പുനരുപയോഗം സാധ്യമാക്കുന്നതരത്തിലുള്ള നിര്‍മാണം ഏറ്റെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: In haritha ker­ala mis­sion karaku­lam grama­pan­chay­ath intro­duce sari bags

You may also like this video