16 April 2024, Tuesday

Related news

March 13, 2024
February 8, 2024
August 2, 2023
April 18, 2023
March 27, 2023
February 22, 2023
January 27, 2023
August 3, 2022
July 26, 2022
June 22, 2022

ഹരിയാനയില്‍ 51.3 ശതമാനം സ്റ്റാഫ് നഴ്സ് തസ്തികകളിലും നിയമനമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2021 8:16 pm

കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക വര്‍ധിക്കുന്നതിനിടയില്‍, ഹരിയാനയില്‍ ആരോഗ്യമേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത് നിരവധി തസ്തികകളാണെന്ന് റിപ്പോര്‍ട്ട്. സ്റ്റാഫ് നഴ്സുമാരുടെ തസ്തികകള്‍ പകുതിയിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. അനുവദിക്കപ്പെട്ടവയില്‍ 51.3 ശതമാനം തസ്തികകളിലും ജീവനക്കാരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്ത് 4,403 സ്റ്റാഫ് നഴ്സ് പോസ്റ്റുകളില്‍ 2,143 എണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വരുണ്‍ ചൗധരിയുടെ ചോദ്യത്തിന് മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയത്.

മെഡിക്കല്‍ ഓഫീസര്‍മാരില്‍ 27 ശതമാനവും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരില്‍ 35 ശതമാനവും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. മേട്രണ്‍, അസിസ്റ്റന്റ് മേട്രണ്‍ തസ്തികകളില്‍ യഥാക്രമം 79.3 ശതമാനവും 57.1 ശതമാനവും ആളില്ലാതെ കിടക്കുകയാണ്. സംസ്ഥാനത്താകെ 1,082 ഫാര്‍മസിസ്റ്റ് തസ്തികകളില്‍ 366 പോസ്റ്റുകളിലും ആളെ നിയമിച്ചിട്ടില്ല. ലാബ് ടെക്നീഷ്യന്‍മാരില്‍ ഒഴിഞ്ഞുകിടക്കുന്നത് 67.3 ശതമാനം തസ്തികകളാണ്. അനുവദിക്കപ്പെട്ട 1,057 ഫാര്‍മസിസ്റ്റ് തസ്തികകളില്‍ 711 എണ്ണവും ആളില്ലാതെ കിടക്കുകയാണ്.

ഒഴിവുകളില്‍ ജീവനക്കാരെ നിയമിക്കുന്ന നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുന്നുണ്ടെങ്കിലും, കോവിഡിന്റെ മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ ഈ നടപടികള്‍ എത്രകണ്ട് ഫലപ്രദമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

Eng­lish sum­ma­ry; In Haryana, 51.3 per cent of staff nurse posts are non-recruited

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.