October 1, 2023 Sunday

Related news

September 28, 2023
September 4, 2023
September 2, 2023
August 20, 2023
August 13, 2023
August 3, 2023
August 3, 2023
August 1, 2023
July 29, 2023
July 29, 2023

ഹരിയാനയിൽ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി വിഷംകൊടുത്തു കൊന്നു

Janayugom Webdesk
ചണ്ഡീഗഢ്
August 11, 2021 10:53 pm

ഹരിയാനയിലെ സോനിപ്പത്തിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ മുന്നിൽ വച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നു. അമ്മയെയും സഹോദരങ്ങളെയും ബന്ദികളാക്കിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയും വിഷം വായില്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

അരുണ്‍, ഫൂല്‍ചന്ദ്, ദുഖാന്‍ പണ്ഡിറ്റ്, റാം സുഹാഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിരാവിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അമ്മയെയും രണ്ടു സഹോദരന്‍മാരെയും ബന്ദികളാക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗത്തിന് വിധേയരാക്കുകയുമായിരുന്നു. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ഇവരെ വിഷം കുടിപ്പിച്ചു.

ഹരിയാന സോനിപത്തിലെ കുണ്ഡ്‌ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം പുറത്തു പറയരുതെന്നും, പാമ്പ് കടിച്ചതാണെന്ന് പറയാനും അമ്മയേയും സഹോദരന്‍മാരെയും ഭീഷണിപ്പെടുത്തിയ പ്രതികള്‍ ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയിലായ കുട്ടികള്‍ രണ്ടു പേരും ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബിഹാറില്‍ നിന്നെത്തിയ കുട്ടികളും കുടുംബവും കുണ്ഡ്‌ലി ഗ്രാമത്തിലെ വാടക കെട്ടിടത്തില്‍ താമസിച്ചുവരികയായിരുന്നു. പെൺകുട്ടികളുടെ അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് നാലു പേരെ പിടികൂടിയിട്ടുണ്ട്. ഇവരും ബിഹാറില്‍ നിന്നുള്ളവരാണ്.

Eng­lish Sum­ma­ry: In Haryana, girls were gang-raped and poi­soned to death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.