അന്തരീക്ഷ മലീനീകരണം രാജ്യത്ത് 1.2 ദശലക്ഷം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Web Desk
Posted on April 03, 2019, 9:29 pm

ന്യൂഡല്‍ഹി: അന്തരീക്ഷ മലീനീകരണംമൂലം 2017ല്‍ രാജ്യത്ത് 1.2 ദശലക്ഷം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ക്ക് ഇഫക്ടസ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ആശങ ഉളവാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയിലും 1.2 ദശലക്ഷം പേരാണ് മരിച്ചതെന്നും റിപ്പോര്‍ട്ട് അടിവരിയിടുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യരണ്ട് സ്ഥാനങ്ങളില്‍. പിഎം2 കണങ്ങളാണ് മരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ആഗോളതലത്തില്‍ അന്തീരീക്ഷ മലിനീകരണം ജീവനപ്രതീക്ഷയുടെ തോത് 20 മാസം കുറച്ചു. പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ, അമേരിക്ക, റഷ്യ, ബ്രസീല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.