അടുത്ത അമ്പത് വർഷത്തിനുള്ളിൽ രാജ്യത്തെ കാലാവസ്ഥ വാസ യോഗ്യമല്ലാതാകുമെന്ന് പഠനം. ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ നിയന്ത്രിതമാക്കിയില്ലെങ്കിൽ ചില രാജ്യങ്ങളെ പോലെ അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയും വാസയോഗ്യമല്ലാതാകുമെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ‘പ്രൊസീഡിങ്ങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണൽ’ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ സഹാറ മരുഭൂമിയിലേതിന് സമാനമായുള്ള ചൂടാണ് ഉള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാൻ, നൈജീരിയ, ഇന്തോനേഷ്യ, സുഡാൻ തുടങ്ങിയവയാണ് ഇന്ത്യക്ക് സമാനമായ അപകട ഭീഷണി നേരിടുന്ന മറ്റ് രാജ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനം ഈവിധം തുടർന്നാൽ 350 കോടി ജനങ്ങൾ സഹസ്രാബ്ദങ്ങളായി ശീലിച്ചുവന്നിരുന്ന അന്തരീക്ഷത്തിന് പുറത്ത് ജീവിക്കേണ്ടി വരുമെന്ന് പഠനം പറയുന്നു. ചൈന, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും 11–15 ഡിഗ്രി സെൽഷ്യസ് വാർഷിക ശരാശരി താപനില ഉള്ളിടത്തും കുറച്ചു പേർ 25 മുതൽ 25 ഡിഗ്രി താപനിലയിലുമാണ് ജീവിക്കുന്നത്. ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ മൂലം 2070 ആകുമ്പോഴേക്കും താപനില 7.5 ഡിഗ്രി സെൽഷ്യസ് കൂടി ഉയരും. ഇതോടെ ലോക ജനസംഖ്യയിലെ 30 ശതമാനത്തിന് 29 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉള്ള മേഖലകളിൽ ജീവിക്കേണ്ടിവരുമെന്നും പഠനം പറയുന്നു.
നിലവിൽ ലോകത്തില്‍ 0.8 ശതമാനം മാത്രമാണ് ഇത്തരത്തിലൊരു കാലാവസ്ഥയിൽ താമസിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും സഹാറപോലുള്ള മരുഭൂമികളിൽ അധിവസിക്കുന്നവരാണ്. എന്നാൽ 2070 ആകുമ്പോഴേക്കും ഭൂമിയിലെ 19 ശതമാനംപ്രദേശങ്ങളും ഇത്തരം കാലാവസ്ഥയിലേക്കെത്തും. ഇത് 350 കോടി ജനങ്ങളെ വാസയോഗ്യമല്ലാത്ത സാഹചര്യത്തിൽ ജീവിക്കാൻ ഇടവരുത്തുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
ENGLISH SUMMARY:In India within 50 yearsThe weather is uninhabitable
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.