16 December 2025, Tuesday

കണ്ണൂരില്‍ തെയ്യത്തിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

Janayugom Webdesk
കണ്ണൂര്‍
February 8, 2024 12:48 pm

കണ്ണൂരില്‍ തെയ്യത്തിന് ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍. കൈതചാമുണ്ഡി എന്ന തെയ്യത്തെ ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഭക്തരെ തെയ്യം ഓടിക്കുന്നതിനിടെ ഒരു കുട്ടി വീണ് പരിക്കേറ്റിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയ സംഘം തെയ്യത്തെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

Eng­lish Sum­ma­ry: theyyam was beat­en in kannur
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.