പാകിസ്താനിലെ കറാച്ചിയില്‍ അജ്ഞാത വാതകം ശ്വസിച്ച് 14 പേര് മരിച്ചു. കറാച്ചിയിലെ കീമാരി മേഖലയിലാണ് സംഭവം. ശ്വാസതടസ്സമനുഭവപ്പെടുന്നുവെന്നു കാട്ടി കീമാരിയില്‍നിന്ന് ഒട്ടേറെപ്പേര്‍ ഞായറാഴ്ച മുതല്‍ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് സംഭവത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ചവരെ 14 പേര് മരിച്ച വിവരം സിന്ധ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
എന്നാല്‍, ഏത് വാതകമാണ് ഇവരുടെ ജീവനെടുത്തതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദാരുണസംഭവത്തിന്റെ കാരണമെന്താണെന്നതില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും മെഡിക്കല്‍ വിദഗ്ധരുമായിച്ചേര്‍ന്ന് കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന് പറഞ്ഞു. അതേസമയം, കറാച്ചി തുറമുഖത്ത് സോയാബീനോ അതുപോലെയുള്ള മറ്റെന്തോ ഉത്പന്നമോ ഇറക്കാനെത്തിയ കപ്പലാണ് വിഷവാതകത്തിന്റെ കേന്ദ്രമെന്നു കരുതുന്നതായി കറാച്ചി കമ്മിഷണര്‍ ഇഫ്തിക്കര്‍ ഷാല്‍വാനി പറഞ്ഞു. എന്നാല്‍, സമുദ്രഗതാഗത മന്ത്രി അലി സൈദി, ഇഫ്തിക്കറിന്റെ ഊഹം തള്ളിക്കളഞ്ഞു.
English summary:In Karachi, 14 people died from inhaling unknown gas
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.